Post Category
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും
ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും അടൂര്‍ അമ്മകണ്ടകരയില്‍ 'ജില്ല ഇന്‍ഫര്‍മേഷന്‍ സെന്റര്‍' ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും. ഇന്ന് (ഓഗസ്റ്റ് 20) രാവിലെ 10 മുതല്‍ ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചുവരെ യൂണിറ്റ് പ്രവര്‍ത്തിക്കും. കര്‍ഷകരും ഉപഭോക്താക്കളും 200 എം.എല്‍ പാല്‍ സാമ്പിള്‍ ലഭ്യമാക്കിയാല്‍ പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിന് അവസരം ഉണ്ടാകും. ഫോണ്‍: 04734 229982.
date
- Log in to post comments