ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പൊലിസ് വകുപ്പുകളില്‍ ഹോം ഗാര്‍ഡ് നിയമനം
ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പൊലിസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ (സ്ത്രീ/പുരുഷന്‍) നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക /അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പൊലിസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/എക്‌സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. പ്രായപരിധി 35-58. ദിവസവവേതനം 870 രൂപ. അപേക്ഷ ഫോമിന്റെ മാതൃക ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി/തത്തുല്യം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്/മുന്‍ സേവനം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമത സാക്ഷ്യപത്രം സഹിതം അപേക്ഷ സെപ്റ്റംബര്‍ 19 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കായിക ക്ഷമതാ പരിശോധന വേളയില്‍ രേഖകളുടെ അസല്‍ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497920097, 9497920089.
- Log in to post comments