Skip to main content

അറ്റന്‍ഡര്‍ നിയമനം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി / തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ആശുപതി അല്ലെങ്കില്‍ എ ക്ലാസ് രജിസ്‌ട്രേഷന്‍ ഉള്ള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്‌പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41 ( സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ഇളവുകള്‍ ബാധകം). സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04734 246031.

 

date