Skip to main content

*തൃശ്ശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്‌ക്ക് നൽകാൻ ദർഘാസ് ക്ഷണിച്ചു*

 

 

‌തൃശ്ശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് ഡ്രൈവർ സഹിതം വാഹനം വാടകയ്‌ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ടാക്‌സി പെർമിറ്റുള്ളതും 12 വർഷത്തിൽ താഴെ പഴക്കമുള്ളതുമായ വാഹനങ്ങളാണ് വാടകയ്‌ക്ക് നൽകേണ്ടത്. ദർഘാസ് ഫോമുകൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ നിന്നും ലഭിക്കും. സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487 2363999.

date