Skip to main content

തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്ക് അപേക്ഷിക്കാം

 ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വര്‍ഷത്തിലെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയുമാണ് പദ്ധതിയിലുള്ളത്.  താല്‍പ്പര്യമുള്ളവര്‍ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 28. വിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date