ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി: മുച്ചക്ര സ്കൂട്ടർ വിതരണം ഇന്ന്(24)
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ എന്ന പദ്ധതിയിലൂടെ നൽകുന്ന മുച്ചക്ര സ്കൂട്ടർ വിതരണോദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടക്കുമെന്ന് ജില്ല പഞ്ചായത്ത് അറിയിച്ചു. 64 ഗുണഭോക്താകൾക്കാണ് മുച്ചക്ര വാഹനം അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ 23 പേർക്കും ബാക്കി ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്കുമാണ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ അനുവദിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽ കുമാറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എ. മഹേന്ദ്രൻ വിതരണോദ്ഘാടനം നടത്തും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ പങ്കെടുക്കും.
- Log in to post comments