Post Category
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
മഞ്ചേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലെ കൊണ്ടോട്ടി ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്(ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികമായി അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30 ന് ജി.ഐ.എഫ്.ഡി.യില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക യോഗ്യതയുള്ളവര്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-9539049552, 9747566321.
date
- Log in to post comments