Skip to main content

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ പൂപ്പടത്തുള്ളൽ

രാത്രി 8 മണിക്ക് പൂപ്പടതുള്ളൽ കലാരൂപവും സോപാനം വേദിയിൽ അരങ്ങേറും. കോട്ടവട്ടം തങ്കപ്പൻ്റെ നേതൃത്വത്തിൽ കേരള കലാഭവൻ നാടൻ കലാസംഘമാണ് പൂപ്പടതുള്ളൽ അവതരിപ്പിക്കുന്നത്.  പാലക്കാട്, മലപ്പുറം മേഖലകളിലെ കാവുകളിലും ക്ഷേത്രങ്ങളിലും വേല, പൂരം തുടങ്ങിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപമാണ് പൂപ്പടത്തുള്ളൽ. പൂക്കൾകൊണ്ട് അലങ്കരിച്ച വട്ടത്തിലുള്ള തട്ടുകൾ തലയിലേന്തി താളമേളങ്ങൾക്കൊത്ത് തുള്ളുന്നതാണ് കലാരൂപത്തിന്റെ പ്രധാന ആകർഷണം.

തിരുവരങ്ങ് വേദിയിൽ ഇന്ന് (ആഗസ്‌റ്റ് 26) വൈകിട്ട് 6 മണിക്ക് സർപ്പ പാട്ട് & കളമെഴുത്ത്, രാത്രി 7 മണിക്ക് ദഫ്‌മുട്ട്, അറബന, 8 മണിക്ക് തോറ്റംപാട്ട് എന്നിവയും അരങ്ങേറും.

date