Post Category
ഹിറ്റാണ് ഈ വാൽക്കണ്ണാടി കാഴ്ച
തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് കൗതുകക്കാഴ്ചയൊരുക്കി കനകക്കുന്ന് കൊട്ടാരമുറ്റത്ത് സജ്ജീകരിച്ച ‘വാൽക്കണ്ണാടി’ ഇൻസ്റ്റലേഷൻ. കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് വാൽക്കണ്ണാടിയുടെ മാതൃകയിലുള്ള പ്രത്യേക നടപ്പാത ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോൾ സ്വർണനിറത്തിലുള്ള വലിയ വാൽക്കണ്ണാടിയുടെ രൂപവും വശങ്ങളിൽ മയിൽപ്പീലി ഡിസൈനും ഇതിന് നൽകിയിട്ടുണ്ട്. ഇൻസ്റ്റലേഷന്റെ ഇരുവശങ്ങളിലും കണ്ണാടികൾ പതിപ്പിച്ചിരിക്കുന്നതിനാൽ നടക്കുമ്പോൾ ഇതിലൂടെ കാഴ്ചക്കാരുടെ പ്രതിബിംബങ്ങൾ പലതവണ ആവർത്തിച്ച് പ്രതിഫലിക്കും.
വൈകുന്നേരങ്ങളിൽ ദീപാലങ്കാരങ്ങൾ തെളിയുന്നതോടെ കണ്ണാടിപ്പാത കൂടുതൽ മനോഹരമാകും. സെൽഫിയെടുക്കാൻ കുട്ടികളുടെയും മുതിർന്നവരുടെയും വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
date
- Log in to post comments