സ്വന്തം ഷൂ ബ്രാൻഡ് 'സോൾമാറ്റിക്സു'മായി ആദിത്യ കിരൺ
യുവാക്കളുടെ സ്റ്റൈൽ സങ്കൽപ്പങ്ങൾക്ക് പുതിയ തുടക്കം കുറിച്ച് കഴക്കൂട്ടം സ്വദേശിയായ ആദിത്യ കിരൺ രൂപം നൽകിയ 'സോൾമാറ്റിക്സ് 'എന്ന തദ്ദേശീയ ഷൂ ബ്രാൻഡ് ശ്രദ്ധ നേടുന്നു. വിദേശരാജ്യങ്ങളിൽ ജനപ്രിയമായ ‘സ്നീക്കേഴ്സ് കൾച്ചർ’ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ത്യയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബി ടെക് വിദ്യാർത്ഥി പുതിയ ബ്രാൻഡിന് തുടക്കമിട്ടിരിക്കുന്നത്.
രണ്ട് വർഷത്തെ തുടർച്ചയായ കഠിനാധ്വാനത്തിനും ഗവേഷണങ്ങൾക്കും ശേഷമാണ് ആദിത്യൻ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത്. 2026 ജൂണിൽ വിപണിയിലെത്തിയ സോൾമാറ്റിക്സ്, കനം കുറഞ്ഞതും കാഷ്വൽ, ഫോർമൽ ഉപയോഗങ്ങൾക്ക് ഒരുപോലെ അനുയോജ്യമാണ്.
ബ്രാൻഡിന് നൽകിയിരിക്കുന്ന പേരിലും അല്പം കൗതുകമുണ്ട്. ഷൂസിന്റെ പ്രധാന ഭാഗമായ 'സോൾ' തന്റെ പഠനമേഖലയായ ബി.ടെക്കിനെ സൂചിപ്പിക്കുന്ന 'മാറ്റിക്സ്' എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് ബ്രാൻഡിന് 'സോൾമാറ്റിക്സ്' എന്ന് പേരിട്ടിരിക്കുന്നത്.
ചെന്നായയുടെ ചിഹ്നമാണ് ബ്രാൻഡിന്റെ ലോഗോ. നിലവിൽ അഞ്ചു വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഷൂസുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിറ്റഴിക്കുന്നത്.
- Log in to post comments