Skip to main content

നാവിൻതുമ്പിൽ കപ്പലോടിക്കാൻ 28 ഇനം രാജസ്ഥാനി അച്ചാറുകൾ

കനകക്കുന്നിലെ പ്രദർശനത്തിൽ സന്ദർശകരുടെ മനംകവർന്ന് രാജസ്ഥാനി അച്ചാർ സ്റ്റാൾ. ഉത്തരേന്ത്യൻ രുചികളുടെ വൈവിധ്യം നിറയുന്ന 28 തരത്തിലുള്ള അച്ചാറുകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

മാങ്ങ, മുളക്, ഇഞ്ചി, നെല്ലിക്ക, നാരങ്ങ തുടങ്ങിയവയിൽ പ്രത്യേക രീതിയിൽ തയ്യാറാക്കിയ അച്ചാറുകൾക്ക് പുറമെ പരമ്പരാഗത രാജസ്ഥാനി അച്ചാറുകളുടെയും വലിയൊരു ശേഖരം തന്നെ സ്റ്റാളിലുണ്ട്. ശുദ്ധമായ കടുകെണ്ണ ചേർത്ത് തയ്യാറാക്കുന്നതിനാൽ ഇവയുടെ ഗുണമേന്മയിലും രുചിയിലും തർക്കം വേണ്ട.

മിതമായ നിരക്കിൽ മികച്ച ഗുണനിലവാരത്തോടെ ലഭിക്കുന്ന ഈ അച്ചാറുകൾ വാങ്ങാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തലസ്ഥാനവാസികൾക്ക് ഉത്തരേന്ത്യൻ തനത് രുചികൾ അടുത്തറിയാൻ ഈ മേള മികച്ച അവസരമൊരുക്കുന്നു. ഒരു കിലോ അച്ചാറിനു 400 രൂപയും അരകിലോക്ക് 200 രൂപയും കാൽ കിലോക്ക് 100 രൂപയുമാണ് വില.

date