Post Category
അലാമിക്കളിയും കണ്യാർകളിയും മുടിയേറ്റും ഇന്ന് ( ആഗസ്റ്റ് 28) തലസ്ഥാനത്ത്
മതസൗഹാർദ്ദത്തിന്റെ അപൂർവ മാതൃക തീർക്കുന്ന കാസർകോടൻ നാടോടി കലാരൂപമായ അലാമിക്കളി ഇന്ന് ( ആഗസ്റ്റ് 28) വൈകിട്ട് ആറ് മണിക്ക് സോപാനം വേദിയിൽ അരങ്ങേറും. കർബല യുദ്ധ ഓർമ്മകളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന കലാരൂപം നാലു പതിറ്റാണ്ടായി ഈ രംഗത്തുള്ള എരിഞ്ഞിക്കൽ പി.എസ്. രമേശന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരുടെ സംഘമാണ് അവതരിപ്പിക്കുന്നത്. ശരീരത്തിൽ കറുത്ത ചായവും വെള്ളപ്പുള്ളികളും കുത്തി, പാളത്തൊപ്പിയും ഇലമാലകളും അണിഞ്ഞ് മാറാപ്പുമേന്തി എത്തുന്ന അലാമികൾ കോലുകൾ കൂട്ടിയടിച്ചും മണികിലുക്കിയുമാണ് തുള്ളുന്നത്.
തുടർന്ന് രാത്രി ഏഴിന് പാലക്കാട് നെന്മാറ ടി. ടകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുനാടകവും, എട്ട് മണിക്ക് കരിയം ജയകുമാറും സംഘവും അണിനിരക്കുന്ന തോറ്റംപാട്ടും സോപാനം വേദിയിലെത്തും.
date
- Log in to post comments