Post Category
തിരുവരങ്ങിൽ കണ്യാർകളിയും തെയ്യം തിറയും മുടിയേറ്റും
തിരുവരങ്ങ് വേദിയിൽ ഇന്ന് ( ആഗസ്റ്റ് 28) വൈകിട്ട് 6 മണിക്ക് പല്ലശ്ശന സോഷ്യൽ ഡെവലപ്മെന്റ് സൊസൈറ്റി സംഘത്തിന്റെ കണ്യാർകളി അരങ്ങേറും. കണ്ണകി ചരിതവുമായി ബന്ധമുള്ള കണ്യാർ കളിയിൽ ചെണ്ട, ഇലത്താളം,ചേങ്ങില തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പാട്ടും ചുവടുകളും വയ്ക്കുന്നത്. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് മഠത്തിൽ ഭാസ്കരൻ ആശാനാണ് സംഘത്തെ നയിക്കുന്നത്.
രാത്രി ഏഴിന് കോഴിക്കോട് തിറയാട്ടം കലാസമിതിയുടെ പത്തംഗസംഘം അവതരിപ്പിക്കുന്ന തെയ്യം തിറയും, എട്ട് മണിക്ക് പാഴൂർ ഗുരുകുലത്തിന്റെ സാരഥി ബിന്ദുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം അവതരിപ്പിക്കുന്ന യുനെസ്കോ പൈതൃക കലാരൂപമായ മുടിയേറ്റും തിരുവരങ്ങിന് വർണ്ണപ്പൊലിമയേകും.
date
- Log in to post comments