Skip to main content

നാവിൽ രുചിയുടെ പൂത്തിരി കത്തിച്ച് 'ചിക്കൻ ചിരി പൂത്തിരി'; കഫേ കുടുംബശ്രീയിൽ ജനത്തിരക്ക്

കപ്പയും മീൻകറിയും ഇഷ്ടമല്ലാത്ത മലയാളിയുണ്ടോ?  ഓണം വരാഘോഷത്തോടനുബന്ധിച്ച് സൂര്യകാന്തിയിൽ ഒരുക്കിയ കഫേ കുടുംബശ്രീ സ്റ്റാളുകളിലേക്ക് ജനങ്ങളുടെ വൻ ഒഴുക്കാണ്.

കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും തനിമ ചോരാത്ത വിഭവങ്ങളുമായി കുടുംബശ്രീ അംഗങ്ങളാണ് ഈ രുചി കൂട്ടൊരുക്കുന്നത്. പേരുപോലെ തന്നെ നാവിൽ രുചിയുടെ പൂത്തിരി കത്തിക്കുന്ന 'ചിക്കൻ ചിരി പൂത്തിരി'യാണ് ഇവിടുത്തെ പ്രധാന താരം. വെറും 100 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഓണം സ്പെഷ്യൽ വിഭവം ഇതിനകം തന്നെ ആളുകളുടെ പ്രിയങ്കരമായി മാറിക്കഴിഞ്ഞു.

കോട്ടയം സ്റ്റൈലിൽ തയാറാക്കിയ നല്ല പാൽക്കപ്പ, പിടിയും കോഴിക്കറിയും, എല്ലുകറി, കപ്പ ബിരിയാണി എന്നിവയ്ക്ക് പുറമെ, കോഴിക്കോടിന്റെ സ്വന്തം ചിക്കൻ മോമോസ്, തുർക്കി പത്തിരി, ഇറച്ചി പത്തിരി തുടങ്ങിയ വിഭവങ്ങളുടെ നീണ്ട നിരയുമുണ്ട്.

ഓരോ വിഭവവും ചൂടോടെയും വൃത്തിയോടെയും വിളമ്പുമ്പോൾ പഴയകാല നാടൻ ഭക്ഷണ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്കു കൂടിയാവുകയാണ് ഇത്.

date