ഉപരാഷ്ട്രപതി ഇന്ന് (ഓഗസ്റ്റ് 30) ആലപ്പുഴയിൽ
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇന്ന് (ഓഗസ്റ്റ് 30) ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30നു ആലപ്പുഴ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ എന്നിവർ ചേർന്ന് സ്വീകരിക്കും. ജി സുധാകരൻ എം എൽ എ, ജില്ലാ കളക്ടർ ഷാജി വി നായർ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്,
ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തുടങ്ങിയവർ സ്വീകരിക്കാൻ എത്തും.
തുടർന്ന് 10ന് കോൺവെന്റ് സ്ക്വയർ ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കേരളകൗമുദിയുടെ 115ാം വാർഷിക ആഘോഷ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിക്കും. എ ഡി തോമസ് എം.എൽ.എ, ചാത്തന്നൂർ എം.എൽ.എ ബി ബി ഗോപകുമാർ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി തുടങ്ങിയവർ പങ്കെടുക്കും.
11.30 ന് ആലപ്പുഴ ഹെലിപ്പാഡ് വഴി പത്തനംതിട്ടയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി ഉച്ച 1.30 ന് ആറന്മുള ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യും.
- Log in to post comments