Skip to main content
Photo

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആലപ്പുഴയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി

ഞായറാഴ്ച ആലപ്പുഴയിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നഗരത്തിലെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങി. രാവിലെ 9.30 ന് വ്യോമസേന ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ജി സുധാകരൻ എംഎൽഎ, ജില്ലാ കളക്ടർ ഷാജി വി നായർ, ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബ്ബ്, ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്‌ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

തുടർന്ന് കോൺവെന്റ് സ്‌ക്വയർ ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരളകൗമുദിയുടെ 115ാം വാർഷിക ആഘോഷം ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്തു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിച്ചു. 

11 മണിക്ക് ആലപ്പുഴ ഹെലിപ്പാഡ് വഴി ഉപരാഷ്ട്രപതി പത്തനംതിട്ടയിലേക്ക് തിരിച്ചു.

date