Post Category
ഡി.എല്‍.എഡ് സ്പോട്ട് അഡ്മിഷന്
തൃശ്ശൂര്‍ ജില്ലയില്‍ (ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയം (മെറിറ്റ് ക്വാട്ട) ടി.ടി.ഐ കളിലെ ഡി.എല്‍.എഡ് (2026-28) കോഴ്സില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി ഓഗസ്റ്റ് 24 ന് രാാവിലെ 11 ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. 17 വയസ്സ് പൂര്‍ത്തീകരിച്ചതും 33 കവിയാത്തതും പ്ലസ് ടുവിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിനെത്തുമ്പോള്‍ യോഗ്യത, പ്രായം, ആനുകൂല്യം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ ഹാജരാക്കണം. എസ്.സി, എസ്.ടി, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360810.
date
- Log in to post comments