ജില്ല പ്രാരംഭ ഇടപെടൽ കേന്ദ്രം ഓണാഘോഷം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു
ജില്ല പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലെ (ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ - ഡി ഇ ഐ സി) ഓണാഘോഷം
കെ സി വേണുഗോപാൽ എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം പി മുൻകൈയെടുത്താണ് ഓണാഘോഷ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചത് .
കുട്ടികളിൽ ജനന സമയത്തും അതിനുശേഷവുമുണ്ടാകുന്ന വളർച്ച സംബന്ധിയായ പരിമിതികൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സയും ആവശ്യമായ മറ്റ് സേവനങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ അൻപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഓണാഘോഷത്തിൽ ഒത്തുചേർന്നത്.
നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ കെ സി വേണുഗോപാൽ എം.പി. വീഡിയോ കോളിലൂടെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് കുരുന്നുകൾക്ക് ഓണാശംസകൾ നേർന്നു.
കുട്ടികൾക്കായി ഒരുക്കിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ അനൂപ്, ആർ. ബി. എസ്. കെ മാനേജർ പി. എം. മഞ്ചു ലക്ഷ്മി, ആർ. ബി.എസ്. കെ കോർഡിനേറ്റർ ചാന്ദിനി ചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments