സാംബ്രാണിക്കോടിയിൽ ഓണാഘോഷത്തിന് വർണാഭ സമാപനം
സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി ബിന്ദു കൃഷ്ണ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സാംബ്രാണിക്കോടിയിൽ വർണാഭമായ സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച ‘ഓണക്കാഴ്ച’യുടെ സമാപന സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വിവിധ തുരുത്തുകളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട് സർവീസ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. ഓണാഘോഷങ്ങൾ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 29ന് ആരംഭിച്ച ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുമുല്ലവാരം, മൺറോത്തുരുത്ത്, കുണ്ടറ, കൊട്ടാരക്കര, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കൺവീനർ പ്രാക്കുളം സുരേഷ് സ്വാഗതം പറഞ്ഞു.
ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, ബി ഗീതാകൃഷ്ണൻ, എബ്രഹാം സാമുവൽ, രാജശേഖരൻ പിള്ള, ദേവരാജൻ, ദിലീപ് ടി, സിദ്ധാർഥൻ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സമാപനച്ചടങ്ങിന് പിന്നാലെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
- Log in to post comments