Skip to main content

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്: ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യണം

സ്മാര്‍ട്ട് പി.ഡി.എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കാര്‍ഡുകളില്‍ ഇതുവരെ ആധാറും മൊബൈല്‍ നമ്പറും രേഖപ്പെടുത്താത്ത ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ അഞ്ചിനകം വിവരങ്ങള്‍ ചേര്‍ക്കണം. ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിയോ വിവരങ്ങള്‍ നല്‍കാം. ഇതുവരെ വിവരങ്ങള്‍ രേഖപ്പെടുത്താത്തവരുടെ പട്ടിക അതത് റേഷന്‍ കടകളില്‍ ലഭ്യമാണ്.

date