Skip to main content

കൊച്ചി മെട്രോ: ജി. പ്രിയങ്ക ചുതലയേറ്റു

 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ) മാനേജിംഗ് ഡയറക്ടറായി 
ജി.പ്രിയങ്ക ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്ക കെ.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. 

കര്‍ണാടക സ്വദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.  പാലക്കാട് ജില്ല കളക്ടർ, സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

date