*ജില്ലാ പഞ്ചായത്തിന് ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ആദരവ് *
ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഡിഗ്രി പഠന പദ്ധതിയ്ക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദരവ്. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ യൂണിവേഴ്സിറ്റിയുടെ ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഏറ്റുവാങ്ങി. 2024-25 സാമ്പത്തിക വർഷത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരാണ് പദ്ധതി ഗുണഭോക്താക്കൾ. ജില്ലാ പഞ്ചായത്ത് സബ്സിഡി മാനദണ്ഡങ്ങൾ പാലിച്ച് 100 പേർക്കാണ് പദ്ധതിയിലൂടെ സൗജന്യ ബിരുദ പഠനത്തിന് അവസരം നൽകുന്നത്. വിദ്യാർത്ഥികളുടെ സെമസ്റ്റർ, പരീക്ഷാ ഫീസ് പദ്ധതി മുഖേന നൽകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇംപ്ലിമെൻ്റിങ് ഓഫീസറായി ജില്ലാ സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. 2026-27 വർഷത്തെ സൗജന്യ ബിരുദ പഠനത്തിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 29 വരെ സമർപ്പിക്കാം.
- Log in to post comments