Post Category
*ശിശുക്ഷേമ സമിതി ഓണാഘോഷം സംഘടിപ്പിച്ചു*
ജില്ലാ ശിശുക്ഷേമ സമിതി കുറുമണി നായനാര്‍ സ്മാരക ട്രൈബല്‍ ലൈബ്രറിയുടെ സഹകരണത്തോടെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വരട്ട്യാല്‍കുന്ന് ഉന്നതിയില്‍ സംഘടിപ്പിച്ച ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രമ്യ പ്രഷോദ് അധ്യക്ഷയായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയില്‍, വാര്‍ഡ് മെമ്പര്‍ പി.എസ് ശ്രീജിത്ത്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ രാജന്, ട്രഷറര്‍ കെ സത്യന്, സമിതി ജോയിന്റ് സെക്രട്ടറി ഷംസുദ്ദീന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയരാജന്, പി.ആര് ഗിരിനാഥന്‍, കെ.എന്‍ രവീന്ദ്രന്, എം.ജി സതീഷ് കുമാര്‍, പി.കെ ബെന്നി എന്നിവര്‍ സംസാരിച്ചു. ഓണാഘോഷ പരിപാടിയില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
date
- Log in to post comments