Post Category
സ്‌പോട്ട് അഡ്മിഷന്‍
പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി സ്ഥാപനാടിസ്ഥാനത്തിലുളള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ 14 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നടത്തും. നിലവില്‍ പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്‍ റാങ്ക്ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതലുളള പ്രവ്യത്തിദിവസങ്ങളില്‍ പുറപ്പുഴ പോളിടെക്നിക്കില്‍ നേരിട്ടെത്തി അപേക്ഷിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9495659662, 7012917470, 9895864787, 9745090671.
date
- Log in to post comments