Skip to main content

അളഗപ്പനഗർ അങ്കണവാടികളിലേക്ക് പാൽ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളിലെ പ്രീസ്കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി പാൽ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. 2026 ഒക്ടോബർ ഒന്ന് മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ എത്തിച്ചു നൽകുന്നതിന് പ്രാദേശിക ക്ഷീര സംഘങ്ങൾ, ക്ഷീര കർഷകർ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, മിൽമ, കുടുംബശ്രീ സംരംഭകർ എന്നിവർക്ക് ടെണ്ടർ സമർപ്പിക്കാം. സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക്  ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊടകര ഐ.സി.ഡി.എസ് ഓഫീസുമായി (0480 2757593) ബന്ധപ്പെടുക.

date