Skip to main content
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒ.ആര്‍.കേളു എം.എല്‍.എ തിരി കൊളുത്തുന്നു

പനമരം ഉത്സവ ലഹരിയില്‍

 

                റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്ന പനമരം ഗവ.എച്ച്.എസ്.എസ്. ഉത്സവലഹരിയില്‍.  പ്രായമായവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആസ്വാദകരുടെ വലിയൊരു നിരതന്നെ കുരുന്നുകള്‍ക്ക് ആവേശമായി എത്തിയിരുന്നു. മത്സരയിനങ്ങള്‍ എട്ട് വേദിയിലായിട്ടാണ് നടക്കുന്നത്.  കലോത്സവത്തില്‍ 302 മത്സര ഇനങ്ങളാണുള്ളത്.  പ്രധാന വേദികളായ കബനി, സുഹാനി, തലയ്ക്കല്‍ ചന്തു എന്നിവയിലാണ് നൃത്തനൃത്യങ്ങള്‍ നടക്കുന്നത്.  മത്സരങ്ങളില്‍ വയനാട്ടിലെ 88 സ്‌കൂളുകള്‍ പങ്കെടുക്കുന്നുണ്ട്.  ജില്ലയില്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ ഇടങ്ങളില്‍ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചിരുന്നു

 

 

 

date