ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ വായന മത്സരങ്ങള്‍ സെപ്തംബര്‍ 23 മുതല്‍
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എല്‍.പി, യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായന മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ 23 ന് ഉച്ചക്ക് രണ്ടു മുതല്‍ മൂന്നു വരെ നടക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്ന്ഘട്ടങ്ങളായുള്ള വനിത വായന മത്സരത്തിന്റെ ഗ്രന്ഥശാലതല മത്സരം ഒക്ടോബര്‍ 25 ന് രണ്ടു മുതല്‍ നടക്കും. പഞ്ചായത്തുതല മത്സരങ്ങള്‍ ഒക്ടോബര്‍ 31 നും താലൂക്കു തല മത്സരങ്ങള്‍ നവംബര്‍ 29 നും ജില്ലാതല മത്സരങ്ങള്‍ 2027 ജനുവരി ഒന്‍പതിനും നടക്കും. സ്കൂള്‍തല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടമായ പഞ്ചായത്തുതല മത്സരത്തിന് പങ്കെടുക്കാം. തുടര്‍ന്ന് താലൂക്കുതല മത്സരവും ജില്ലാതല മത്സരവും നടക്കും.
വായനമത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ താഴെ പറയുന്നവയാണ്.
എല്‍.പി വിഭാഗം
ആറുകണ്ണനും അത്ഭുതമണിയും (കൈരളി ബുക്സ്), അമ്പിളിപ്പൂതം (ഒലിവ് പബ്ലിക്കേഷന്‍സ് ), നിശ്ചലമായ കുളമ്പടികള്‍ (ലിപി പബ്ലിക്കേഷന്‍സ് ), ചൂപ്പ (ചിന്ത പബ്ലിഷേര്‍സ് ), ഷെര്‍ലക് ഷെമീമിന്റെ കുറ്റാന്വേഷണ കഥകള്‍ (പ്രിന്റ് ഹൗസ് പബ്ലിക്കേഷന്‍സ്)
യു.പി വിഭാഗം
പ്രിയപ്പെട്ട യോ (എച്ച്&സി പബ്ലിക്കേഷന്‍സ്), ശാസ്ത്ര കഥകള്‍ (ഗ്രീന്‍ ബുക്സ്), മായന്‍ കടുവ (ഹരിതം ബുക്സ്), ടോംസോയര്‍ (എന്‍.ബി.എസ്), ഇരുമ്പണ്ണന് കഥ പറയുന്നു (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ), ഒക്ടേവിയ (ശാസ്ത്ര സാഹിത്യ പരിഷത്ത്)
വനിതാവിഭാഗം
മഹാമന്ത്രി വിദുരര്‍ (പ്രഭാത് ബുക് ഹൗസ്), മഞ്ഞയില്‍ കറുത്ത വരകള്‍ (ഡി.സി.ബുക്സ്), സാവിത്രിഭായ് ഫൂലെ (സമത ബുക്സ്), നിര്‍ന്നിമേഷമായ് നില്ക്ക (മാതൃഭൂമി ബുക്സ്), അജ്മുടി (പ്രിയത ബുക്സ്) കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാര്‍ (ചിന്ത പബ്ലിഷേര്‍സ്).
- Log in to post comments