Skip to main content

അതിഥി അധ്യാപക നിയമനം

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ കൊമേഴ്‌സ്, മലയാളം, അറബിക് വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡി ഉള്ളവരുടെ അഭാവത്തില്‍ എം.എ/എം.കോം 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. മലയാളം വിഭാഗത്തിലേക്ക് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30-നും കൊമേഴ്‌സ് വിഭാഗത്തിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30-നും അറബിക് വിഭാഗത്തിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 0494 2630027.

date