Post Category
അനാഥ-അഗതി ദിനാചരണം
ഓർഫനേജ് കൺട്രോൾ ബോർഡിൻറെ ആഭിമുഖ്യത്തിൽ ജില്ലാതല അനാഥ-അഗതി ദിനാചരണം ഇന്ന് (സെപ്റ്റംബർ 3) പാമ്പാടി എം.ജി.എം അഭയഭവനിൽ നടക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മീനടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിനി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. റോയ് മാത്യു വടക്കേൽ, പാമ്പാടി എം.ജി.എം അഭയഭവൻ ഡയറക്ടർ ഫാ. അനൂപ് എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി, മീനടം ഗ്രാമപഞ്ചായത്തംഗം ഐപ്പ് ഈപ്പൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ സിജു ബെൻ, എം.പി. ജോസഫ് എന്നിവർ പ്രസംഗിക്കും.
date
- Log in to post comments