Skip to main content

നിയമസഭ അഡ് ഹോക്ക് കമ്മിറ്റി ഇന്ന് (15/1/19)പ്രീത ഷാജിയുടെ വീട് സന്ദർശിക്കും

കാക്കനാട് : സർഫാസി നിയമപ്രകാരം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിനായി രൂപീകരിച്ച നിയമസഭ അഡ്ഹോക്ക് കമ്മിറ്റി നിയമപ്രകാരം നടപടികൾ നേരിടുന്ന പത്തടിപ്പാലം ചങ്ങമ്പുഴ നഗർ മാനാത്ത്പാടത്ത് പ്രീത ഷാജിയുടെ വീട് ഇന്ന് സന്ദർശിക്കും . സമിതി ചെയർമാൻ എസ് ശർമയുടെ നേതൃത്വത്തിൽ 10.30 നാണ് സന്ദർശനം നടത്തുക. തുടർന്ന് 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരും.  പൊതുജനങ്ങൾ, ജനപ്രതിനിധികൾ രാഷ്ട്രീയനേതാക്കൾ, കർഷക സംഘടന പ്രതിനിധികൾ എന്നിവരിൽനിന്നും ഇതുസംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമിതി സ്വീകരിക്കും. യോഗത്തിൽ സമിതി അംഗങ്ങളായ 10 എംഎൽഎമാർ പങ്കെടുക്കും. നിയമസഭാ സെക്രട്ടേറിയറ്റിലെ 5 ഉദ്യോഗസ്ഥരും അനുഗമിക്കും.

date