Skip to main content

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി

 

കാക്കനാട്: എഴുപതാമത് റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ വിലയിരുത്തി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. 22 , 23 തീയതികളിൽ ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെ റിഹേഴ്സലും 24ന് രാവിലെ 7 30ന് ഡ്രെസ് റിഹേഴ്സലും നടക്കും. സിവിൽ സ്റ്റേഷൻ അങ്കണത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

വിദ്യാർത്ഥികളുടെയും പോലീസിന്റെയും വിവിധ പരിപാടികൾ നടക്കും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർ സിവിൽ സ്‌റ്റേഷനിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ എഡിഎം എം.കെ.കബീർ, എച്ച്.എസ് ഗീത കാണിശ്ശേരി, എറണാകുളം എ ആർ ക്യാമ്പ് കമാന്റന്റ് ഇൻ ചാർജ് കെ.ജി.ഷിബു കുമാർ, ആർ.ടി.ഒ ജോജി പി ജോസ്, എറണാകുളം ഡി.ഇ.ഒ കെ.കെ.ലളിത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ അധികൃതർ 8547610079 എന്ന നമ്പറിൽ ബന്ധപ്പെടണം.

date