പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ കോച്ചിംഗ്
കൊച്ചി: 2018-19 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2019 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2018 ലെ ഒന്നാം വര്‍ഷ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുളള പരീക്ഷകളിലും ഉന്നതവിജയം കൈവരിച്ചവരും, 2019 ലെ എന്‍ട്രന്‍സ് പരീക്ഷക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതമുളള അപേക്ഷ ജനുവരി 31-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ- 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.
- Log in to post comments