Skip to main content

ഗവ: ഐ.ടി.ഐയില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ്

കൊച്ചി: കുഴല്‍മന്ദം ഗവ: ഐ.ടിഐ യില്‍ സ്വദേശത്തും ഉയര്‍ന്ന ശമ്പളത്തോടെ ഒട്ടനവധി തൊഴില്‍ സാധ്യതയുളള ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് ജനുവരിയില്‍ ആരംഭിക്കുന്നു. പ്രാക്ടിക്കലിനു കൂടുതല്‍ പ്രാധാന്യം നല്‍കി മൂന്ന് മാസ കോഴ്‌സിന്റെ കാലയളവിനുളളില്‍ ഓരോ ട്രെയിനിയെ കൊണ്ടും ഒരു ലിഫ്റ്റ് പൂര്‍ണമായും ഫിറ്റ് ചെയ്യിപ്പിക്കുന്നു. കോഴ്‌സിന്റെ അവസാനത്തില്‍ വിദേശ കമ്പനികളെ കൊണ്ട് വന്ന് ഇന്റര്‍വ്യൂ നടത്തി പ്ലെയ്‌സ്‌മെന്റ് നടത്തുന്നു. വിദേശരാജ്യങ്ങളില്‍ ലിഫ്റ്റ് മേഖല്‍യില്‍ ഒട്ടനവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരുടെയും അധ്യാപകരുടെയും സഹകരണത്തോടുകൂടിയാണ് ഐ.ടി.ഐ ഇത്തരം കോഴ്‌സ് നടത്തുന്നത്. 18 വയസുളള പ്ലസ്ടുകാര്‍ക്ക് അപേക്ഷിക്കാം. ആദ്യം വരുന്ന 30 പേര്‍ക്ക് മാത്രമാണ് ആദ്യ ബാച്ചിലേക്ക് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04922273888, 9446360105.

date