Post Category
ലേലം
ചേർത്തല താലൂക്കിലെ പെരുമ്പളം ദ്വീപിൽ അനധികൃതമായി വില്പന നടത്തിയ പെട്രോൾ, ഡീസൽ എന്നിവ പരസ്യലേലം ചെയ്യുന്നു. നിലവിൽ പാണാവള്ളി പിവിഎം ഫ്യൂവെൽസിൽ സൂക്ഷിച്ചിരിക്കുന്ന 86 ലിറ്റർ പെട്രോൾ, 30 ലിറ്റർ ഡീസൽ എന്നിവ ചേർത്തല മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിൽ സെപ്റ്റംബർ 15 ഉച്ച രണ്ടിന് രസ്യലേലം നടത്തും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിലാസം തെളിയിക്കുന്ന രേഖ, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം ചേർത്തല താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0478 2823058.
date
- Log in to post comments