Post Category
ത്രിവത്സര എൽ.എൽ.ബി.: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുളള ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുളള രണ്ടാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19-ൽ പറയുന്ന അസൽ രേഖകളും സഹിതം സെപ്റ്റംബർ 7 മുതൽ 10 വരെ വൈകുന്നേരം 3 നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്സ്. 3583/2026
date
- Log in to post comments