Skip to main content

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ആറ് ശതമാനം പലിശ നിരക്കിൽ അനുവദിക്കുന്ന സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18-നും 60-നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്കാണ് അവസരം.

 

അഞ്ച് സെന്റിൽ കുറയാത്ത വസ്തു ജാമ്യത്തിന്റെയോ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിൽ ഒരു ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ വരെയാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2331556, 9400068508.

date