Post Category
കുടുംബശ്രീ വനിതകൾക്ക് ഈടില്ലാതെ വായ്പ: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ തൃശ്ശൂർ ജില്ലാ കാര്യാലയം മുഖേന കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വനിതാ അംഗങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്നു.
കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയും 60 വയസ്സിൽ താഴെ പ്രായമുള്ളതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സി.ഡി.എസ്. മുഖേന ഒരാൾക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയും 60 വയസ്സിൽ താഴെ പ്രായമുള്ളതുമായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സി.ഡി.എസ്. മുഖേന ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ഈടില്ലാതെ വായ്പ അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് അതത് സി.ഡി.എസ്സുകളുമായോ കോർപ്പറേഷന്റെ തൃശ്ശൂർ ജില്ലാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2331556, 9400068508.
date
- Log in to post comments