Skip to main content

സൗജന്യ ഫാസ്റ്റ് ഫുഡ്, ബേക്കിങ് പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു

എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ 12 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് ആൻഡ് ബേക്കിങിൽ പരിശീലനം നൽകുന്നു.  18 നും 49 വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കൾക്കു പങ്കെടുക്കാം.  സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.  താല്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ ഹാജരാകണം.  ഫോൺ: 8330011815, 9746487851, 7034350967.

date