Skip to main content

കൊല്ലം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കൊല്ലം താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അഡ്വ  വിഷ്ണു മോഹന്‍ എം എല്‍ എ പങ്കെടുത്ത യോഗത്തില്‍ പൂതക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു എസ് ആര്‍ അധ്യക്ഷയായി. താലൂക്ക് വികസന സമിതി കണ്‍വീനറും തഹസില്‍ദാറുമായ അജിലാല്‍ എ എസ്,   ജനപ്രതിനിധികളായ തങ്കച്ചി, അനിത് കുമാര്‍, കെ രാജന്‍, അഡ്വ. ആര്‍  സുനില്‍, എം എസ്. സിദ്ധിക്ക്, ഏബ്രഹാം സാമുവല്‍, കല്ലില്‍ സോമന്‍, ഈച്ചംവീട്ടില്‍ നിയാസ് മുഹമ്മദ് തുടങ്ങിയവരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
നഗരത്തിലെ ട്രാഫിക് നിയന്ത്രണം, പൊതുശൗചാലയ നിര്‍മ്മാണം, പ്രീപെയ്ഡ് ഓട്ടോ-ടാക്സി സംവിധാനം, സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വിരുദ്ധ പരിശോധന ശക്തമാക്കല്‍, ഇരവിപുരം ബസ് ടെര്‍മിനല്‍ നിര്‍മാണം, നെടുങ്ങോലം-ഉളിയനാട് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനം, പൂതക്കുളം മുക്കട ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റല്‍, തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം, വെള്ളക്കെട്ട് പരിഹാരം, അപകടകരമായ മരങ്ങള്‍ നീക്കല്‍, സുനാമി ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
 
 

 

date