Post Category
വില്ലടം സി.ബി.ആർ.സെറ്റിയിൽ സൗജന്യ തയ്യൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 50-നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന സമയം. പരിശീലനം, ഭക്ഷണം, താമസം എന്നിവ തികച്ചും സൗജന്യമാണ്. താത്പര്യമുള്ളവർ https://forms.gle/p2zLKwyLNGj68wpD9 ലിങ്ക് വഴിയോ 9447196324, 0487 2694412 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യുക.
date
- Log in to post comments