Skip to main content
ദേശീയ നേത്രദാന പക്ഷാചരണത്തിന് സമാപനം

ദേശീയ നേത്രദാന പക്ഷാചരണത്തിന് സമാപനം

 

സമാപന സമ്മേളനം അഡ്വ. ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ് 25നാരംഭിച്ച ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല സമാപന സമ്മേളനം  കണ്ണൂർ ജില്ലാ ആശുപത്രിയിൽ   അഡ്വ. ടി ഒ മോഹനൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ. ബിജോയ്‌ സി പി  പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 25 മുതൽ സപ്തംബർ8 വരെ യാണ് ദേശീയ നേത്രദാന പക്ഷാചരണം.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് , ജില്ലാ മൊബൈൽ ഒഫ്‌താൽമിക് സർജൻ ഡോ. ഒ ടി രാജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ മോഹൻ, ഒഫ്താൽമോളോജി കൺസൽട്ടന്റ് ഡോ.  എം പി സ്മിത, ജില്ലാ എഡ്യൂക്കേഷൻ& മീഡിയ ഓഫീസർ വി എ ഷബീർ, ചീഫ് നഴ്സിംഗ് ഓഫീസർ ബീഗം ജാസ്മിൻ,ആശുപത്രി ലേ സെക്രട്ടറി എ പി സജീന്ദ്രൻ,ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ ആർ എസ് പ്രസാദ് എന്നിവർ സംസാരിച്ചു.  അഖില കേരള മാരാർ ക്ഷേമ സമിതി പള്ളിക്കുന്ന് യൂണിറ്റിന്റെ നേത്രദാന സമ്മത പത്രം സമിതി വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണനിൽ നിന്ന് അഡ്വ. ടി ഒ മോഹനൻ എം എൽ എ ഏറ്റുവാങ്ങി. അതോടൊപ്പം ജില്ലാ ആശുപത്രിയിലെ അമ്പത് ജീവനക്കാരുടെ നേത്രദാന സമ്മത പത്രം സ്റ്റാഫ്‌ സെക്രട്ടറി കെ സി സെമിലി  എം എൽ എ യ്ക്ക് കൈമാറി. പരിപാടിയുടെ ഭാഗമായി  ബോധവൽക്കരണ പോസ്റ്റർ പ്രദർശനം വീഡിയോ, ഡിജിറ്റൽ പോസ്റ്റർ പ്രകാശനം എന്നിവ നടന്നു.
 

date