Skip to main content

പി ആര്‍ ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍  പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡൈ്വര്‍ടൈസിംഗില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ ന്യൂ മീഡിയ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബര്‍ 1ന് 30 വയസ്സ് കവിയരുത്.

അപേക്ഷകള്‍ ഓണ്‍ലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദനിര്‍ദേശങ്ങള്‍ prd.kerala.gov.in , cdit.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.
 
 

date