Post Category
ആശാവര്‍ക്കര്‍ നിയമനം
കോടിക്കുളം ഗ്രാമപഞ്ചായത്തിലെ പുതുതായി രൂപീകരിക്കപ്പെട്ട പത്താം വാര്‍ഡ് അഞ്ചക്കുളത്തിലേക്ക് ആശാവര്‍ക്കറുടെ നിയമനം നടത്തുന്നു. 25 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസാ യിരിക്കണം.
പത്താം വാര്‍ഡില്‍ സ്ഥിരതാമസമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാഫോം കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28. ഫോണ്‍: 9497277107.
date
- Log in to post comments