Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

കൈരളിയുടെ ആറന്‍മുള കണ്ണാടി പ്രദര്‍ശന വിപണനമേള ബുധനാഴ്ച മുതല്‍

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളി കണ്ണൂര്‍ ഷോറൂമില്‍ സപ്തംബര്‍ 16 മുതല്‍ 30 വരെ ആറന്‍മുള കണ്ണാടിയുടെ പ്രദര്‍ശന വിപണനമേള നടത്തും. ലോകപ്രശസ്തമായ ആറന്‍മുള കണ്ണാടികളുടെ വൈവിധ്യമാര്‍ന്ന ശ്രേണി 10 % വിലക്കുറവില്‍ ലഭ്യമാകും.
സാധാരണ ഗ്ലാസ് കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി, ചെമ്പും വെളുത്തീയവും ചേര്‍ന്ന പ്രത്യേക ലോഹസങ്കരം കൊണ്ടാണ് കണ്ണാടിയുടെ നിര്‍മ്മാണം.  സാധാരണ കണ്ണാടികളില്‍ പിന്‍പ്രതല പ്രതിഫലനമാണെങ്കില്‍ ആറന്മുള കണ്ണാടിയില്‍ മുന്‍പ്രതല പ്രതിഫലനമാണുണ്ടാവുക. ഇതുമൂലം പ്രതിബിംബത്തില്‍ വക്രതയോ ദ്വിതീയ പ്രതിഫലനങ്ങളോ ഉണ്ടാവുന്നില്ല. യഥാര്‍ത്ഥ രൂപം തന്നെ കാണിക്കുന്നു. ഭൗമസൂചികാ പദവി ലഭിച്ച ആറന്‍മുള കണ്ണാടിക്കു പുറമെ കേരളത്തിന്റെ പൈതൃകമായ മറ്റു കരകൗശല ഉത്പന്നങ്ങളും കൈരളിയില്‍ ലഭ്യമാണ്.
തെക്കിബസാറിലെ സബ് ജയിലിനു മുന്‍പിലുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിനകത്തു പ്രവര്‍ത്തിക്കുന്ന ഷോറൂം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും 10 മണി മുതല്‍ 6.30 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 0497 2700379, 9656097355.

ട്രക്കിംഗ് ക്യാമ്പ് 

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയ്യതികളിലായി കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ആയിരം രൂപ. അപേക്ഷ ജില്ലായുവജന കേന്ദ്രത്തിന്റെ yuvasakthiknr@gmail.com മെയിലിലേക്ക് സപ്തംബര്‍ 24 നകം അയക്കണം. ഫോണ്‍: 9895314639, 9846050559.

സൗജന്യ തൊഴില്‍ പരിശീലനം

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്കുള്ള സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത പ്ലസ് ടു.  ഫോണ്‍: 9495999712.

വനിതാ സംരംഭകര്‍ക്ക് പലിശരഹിത വായ്പയുമായി 'പ്രിയദര്‍ശിനി' പദ്ധതി

ഉല്‍പ്പാദന മേഖലയിലുള്ള വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍  'പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി' നടപ്പിലാക്കുന്നു. കൃത്യമായി തിരിച്ചടവ് നടത്തുന്ന വനിതാ സംരംഭകര്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി നല്‍കി, പലിശരഹിത വായ്പയായി മാറ്റുന്നു. പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്ന/നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന  ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകള്‍ (വിധവകള്‍, ഭിന്നശേഷിക്കാര്‍, 40 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന). പ്രായ പരിധി 18-നും 60-നും ഇടയില്‍. പരമാവധി വായ്പാ തുക 5 ലക്ഷം രൂപ. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയരുത്. അപേക്ഷകരുടെ പേരില്‍ സാധുവായ ഉദ്യം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ് ബി സി ഡി സി ജില്ലാ/യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706196, 2706197, വാട്‌സ് അപ്പ്: 9447730066.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ പാതിരിയാട് വില്ലേജില്‍പ്പെട്ട ശ്രീ കേളാലൂര്‍ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സപ്തംബര്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0490 2321818

ടെണ്ടര്‍ ക്ഷണിച്ചു

അഡാക് കേരള താഴെ പറയുന്നവയുടെ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ബ്രാക്കറ്റില്‍. കാര്‍പ്പ് സീഡ്, ഗിഫ്റ്റ് സീഡ്, പാന്‍ഗാസിയസ് സീഡ്, അനാബസ് സീഡ് (സപ്തംബര്‍18), മുരള്‍ സീഡ് (സപ്തംബര്‍ 19), മീഡിയം പ്രോട്ടീന്‍ മത്സ്യ ഫീഡ്,  ഉയര്‍ന്ന പ്രോട്ടീന്‍ മത്സ്യ ഫീഡ് (സപ്തംബര്‍ 22), വനാമി ചെമ്മീന്‍ ഫീഡ് (സപ്തംബര്‍ 24).  ടെന്‍ഡര്‍ ഫോം/നിബന്ധനകളും വ്യവസ്ഥകളും www.etender.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0490 2354073.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം

ജില്ലയിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ അക്കൗണ്ടുകളും വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍), പദ്ധതിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകളും സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി/ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുളള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സപ്തംബര്‍ 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂര്‍ വി ബി ജി റാം ജി പദ്ധതിയുടെ പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ സിവല്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0497-2767488, 9995767488

ഗാന്ധി ജയന്തി വാരാഘോഷം; ജില്ലാതല ക്വിസ്സ് മത്സരം ഒക്ടോബര്‍ഒന്നിന്

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്‌നോത്തരിയിലേക്കുള്ള ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി തല വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുക്കാന്‍ ജില്ലാതല ക്വിസ് മല്‍സരം നടത്തുന്നു.
 ഒക്ടോബര്‍ ഒന്ന് പകല്‍ 10.30 ന് കണ്ണൂര്‍ മഹാത്മാമന്ദിരം ഹാളില്‍ വെച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ക്വിസ്സ് മത്സരം നടത്തുക. ഒരു സ്‌കൂളില്‍ നിന്നും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിഭാഗത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ സപ്തംബര്‍ 26 പകല്‍ മൂന്ന് മണിക്ക് മുമ്പായി 0497 2700057, 9496355105, 9400411493 നമ്പറുകളിലോ poknr@kkvib.org  ഇ മെയിലിലോ ബന്ധപ്പെടണം. ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 ന് രജിസ്‌ട്രേഷന് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന ഫ്യൂവല്‍ സ്റ്റേഷനിലേക്ക്  25 കിലോവാട്ട് ഡീസല്‍ ജനറേറ്റര്‍ വിത്ത് അക്വാസ്റ്റിക് എന്‍ക്ലോഷര്‍, സിസിടിവി ഫെസിലിറ്റി വിത്ത് അഡിക്വേറ്റ് കവറേജ് & സ്റ്റോറേജ് എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 വൈകുന്നേരം അഞ്ച് മണി. ഫോണ്‍: 0497 2700057, 9847589475.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് 7 സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിഗ, ഇന്നോവോ, ക്രിസ്റ്റ, ബൊലേറോ മുതലായ വാഹനങ്ങള്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാരില്‍ നിന്നും/ ഏജന്‍സികളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ നമ്പര്‍ DMHP(A4) No-9459/26. ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി സപ്തംബര്‍ 18 രാവിലെ 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. (റൂം നമ്പര്‍ 115).

 

കേസുകൾ മാറ്റി വച്ചു

തലശ്ശേരി എസ് ഡി എം കോടതിയിൽ സപ്തംബർ 16 ന് നിശ്ചയിച്ച എം സി കേസുകൾ 23 രാവിലെ 11 മണിയിലേക്ക് മാറ്റി വച്ചു

 

ഗതാഗതം നിരോധിച്ചു

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ വടക്കെ പൊയിലൂർ  -കുഴിക്കൽ - ചമതക്കാട് വരെയുള്ള വാഹന ഗതാഗതം സപ്തംബർ 17 മുതൽ 10 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു. 

​ക്ഷേമനിധി അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ അംശദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായി പോയവര്‍ക്കും അംശാദായ അടവ് മുടങ്ങി അംഗത്വം പുതുക്കിയ ശേഷം വീണ്ടും അംഗത്വം റദ്ദായവര്‍ക്കും ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം. ​ഒ​ക്ടോബർ ഒന്ന് മുതല്‍ 31വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം കണ്ണുര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരായി പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം. ഫോണ്‍: 0497 2701081.

date