Skip to main content

നൈപുണി വികസന കേന്ദ്രം: സർട്ടിഫിക്കറ്റ് വിതരണം 22ന്

സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ STARS പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ 2025-26 അധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ സെപ്റ്റംബർ 22 രാവിലെ 11ന് കമലേശ്വരം ഗവ. എച്ച് എസ് എസിൽ നിർവഹിക്കും.

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്റ്റേറ്റ് സ്‌കിൽ ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ എ സജീബ്, കൗൺസിലർ വി ഗിരി, വിഎച്ച്എസ്ഇ പരീക്ഷാ സെക്രട്ടറി ലിസി ജോസഫ്, കമലേശ്വരം ഗവ. എച്ച്എസ്എസ് പ്രിൻസിപ്പൽ എസ് ഐ സിന്ധു തുടങ്ങിയവർ പങ്കെടുക്കും.

വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചുള്ള അറിവും ആവശ്യമായ നൈപുണ്യവും നൽകുന്നതിനും അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്നതിനുമാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

പി.എൻ.എക്‌സ്. 3868/2026

date