Skip to main content

*നിര്‍ബന്ധിത ബയോമെട്രിക് പുതുക്കാന്‍ സൗജന്യ സേവനം*

കുട്ടികള്‍ക്ക് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സെപ്റ്റംബര്‍ വരെ  സൗജന്യ സേവനം  ലഭ്യമാക്കുമെന്ന് സ്റ്റേറ്റ് ഐ.ടി മിഷന്‍ അറിയിച്ചു.
പൂജ്യം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച് എന്റോള്‍ ചെയ്യാം. ഇവര്‍ക്ക് വിരലടയാളമോ കൃഷ്ണമണി രേഖയോ ആവശ്യമില്ല, ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും. ഭാവിയില്‍  തടസമില്ലാതെ വിവിധ സേവനങ്ങള്‍ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എടുക്കണം. ബയോമെട്രിക്‌സ് കൃത്യസമയത്ത് പുതുക്കാതിരുന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ താത്ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍/കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കര്‍, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ പേര് ചേര്‍ക്കല്‍, നീറ്റ്, ജെ.ഇ.ഇ, കിം തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.  സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഒ ടി പി അത്യാവശ്യമായതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയതായി ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലൂടെയും  മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്   സിറ്റിസണ്‍ കോള്‍ സെന്റര്‍- 180042511800 / 04712335523 , കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ ആധാര്‍ സെക്ഷന്‍ -04712525442), uidhelpdesk@kerala.gov.in ല്‍ ബന്ധപ്പെടാം. 

 

date