Post Category
ടെൻഡർ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ദ്രുതകർമസേനയുടെ പ്രവർത്തനങ്ങൾക്ക് ഡ്രൈവർ ഉൾപ്പടെ 1500 സി സിയിൽ കുറയാത്ത സെഡാൻ / സെമി സെഡാൻ ടാക്സി കാർ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. കവറിനു പുറത്ത് “സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ദ്രുതകർമസേനയുടെ ആവശ്യത്തിലേക്കുള്ള കരാർ വാഹനത്തിനുള്ള ടെൻഡർ” എന്ന് രേഖപ്പെടുത്തണം. സെപ്റ്റംബർ 25 വൈകിട്ട് 3 മണി വരെ ടെൻഡർ സ്വീകരിക്കും.
പി.എൻ.എക്‌സ്. 3892/2026
date
- Log in to post comments