സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ തോട്ടട ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു.
നവംബർ 27, 28, 29 തീയതികളിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട കണ്ണൂരിൽ വച്ച് നടക്കുന്ന 47ാം സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. . അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ചെയർമാനും, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ വൈസ് ചെയർമാനായും സൂപ്രണ്ട് വി പുരുഷോത്തമൻ ജനറൽ കൺവീനർ ആയും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കലോത്സവ നടത്തിപ്പിനായി ജനപ്രതിനിധികൾ ചെയർമാനും വിവിധ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ടുമാർ കൺവീനർമാരുമായ വിവിധങ്ങളായ 14 സബ് കമ്മിറ്റികൾ രൂപീകരിച്ചു. സ്വാഗത സംഘ രൂപികരണ യോഗം . അഡ്വ: ടി.ഒ. മോഹനൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സോന ജയറാം അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയം ജോയന്റ് ഡയറക്ടർ ഡോ. പി ടിഅഹമ്മദ് സൈദ് . സൂപ്രണ്ട് വി പുരുഷാത്തമൻ , കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, കൺസിലർമാരായ പി മഞ്ജുഷ , കെ.പി. സീന, . പി. സുനില, ടി.പി. ഫസ്‍ലിം, വിവിധ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി മുരളിധരൻ തൈക്കണ്ടി കണ്ണൂർ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൾ ഡോ. അശാ സുകുമാരൻ, ഐ.ടി.ഐ. പ്രിൻസിപ്പൾ എം.പി. വൽസൻ, എ.ഇ.ഒ ടി.വി. രത്നജ, വി.എച്ച്.എസ്.എസ്. പ്രിൻ സിപ്പൽ ടി.കെ. രഞ്ചിത്ത് ഡി.ഡി.ഇ. പ്രതിനിധി പ്രജീഷ് പി.ടി.എ. വൈസ് പ്രസിഡണ്ട് കെപിജ്യോതിദാസൻ എന്നിവർ സംസാരിച്ചു. സമ്മാന കൂപ്പൺ പ്രകാശനം അഡ്വ. സോന ജയറാം നിർവ്വഹിച്ചു.
- Log in to post comments