Skip to main content
വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ചേർന്നു

വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ചേർന്നു

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 19-ാമത് വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ്, കണ്ണൂർ എസ്. എൻ. കോളേജിൽ വെച്ച് നടന്നു. "മണ്ണിൽ നിന്നും പഠിക്കാം സമൂഹത്തെ നയിക്കാം" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കോൺഗ്രസ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. സജി നിർവ്വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എൻ. കോളേജ് പ്രിൻസിപ്പൽ പി. സി. സുമേഷ് സ്വാഗതം പറഞ്ഞു. കെ.എസ്.ബി.ബി. ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗം ഡോ. സപ്‌ന ജേക്കബ്, കെ.എസ്.ബി.ബി. ജില്ലാ കോഓർഡിനേറ്റർ അക്ഷര മധു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

date