Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡ്രൈവർ തസ്തികയിൽ (ശമ്പളസ്കെയിൽ: 25100-57900) നിലവിലുള്ള ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുഖേന നിരാക്ഷേപ പത്രം സഹിതം ഒക്ടോബർ 23 ന് സെക്രട്ടറി, കേരള  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ജനഹിതം ടി.സി. 27/6(2), വികാസ് ഭവൻ പി ഒ, തിരുവനന്തപുരം – 695033 വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 3919/2026

date